ദോഫർ ഗവർണറേറ്റിലെ ഹോട്ടലുകൾക്ക് പരമാവധി 75 ശതമാനം ശേഷിയിയിൽ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഓഗസ്റ്റ് 6-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇതാ സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനം ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായും മന്ത്രാലയം വ്യക്തമാക്കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഈ തീരുമാനം തുടരുന്നതാണ്.
കൊറോണാ വൈറസ് വ്യാപന സാധ്യത മുൻനിർത്തി ദോഫർ ഗവർണറേറ്റിലെ ഹോട്ടലുകളുടെ പ്രവർത്തനശേഷി 50 ശതമാനമാക്കി നിയന്ത്രിക്കാൻ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മൺസൂൺ (ഖരീഫ്) മഴക്കാലത്ത് സലാലയിൽ അനുഭവപ്പെടുന്ന സഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഹോട്ടലുകളുടെ പ്രവർത്തനം 75 ശതമാനം ശേഷിയിലേക്ക് ഉയർത്തുന്നതിന് അനുമതി നൽകാൻ ഓഗസ്റ്റ് 6-ന് മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
Cover Photo: Oman News Agency.