കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി 2024 ഓഗസ്റ്റ് 18-ന് കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 18-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും ഈ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഡോ. എസ് ജയശങ്കർ കുവൈറ്റിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു.