ദുബായ്: ഇന്ത്യൻ പാസ്പോർട്ടുകളുള്ളവർക്ക് പ്രത്യേക നിബന്ധനകളോടെ ടൂറിസ്റ്റ് വിസയിൽ പ്രവേശനം അനുവദിക്കുമെന്ന് ഫ്ലൈ ദുബായ്

GCC News

ഇന്ത്യൻ പാസ്പോർട്ടുകളുള്ളവർക്ക് ചില പ്രത്യേക നിബന്ധനകളോടെ ടൂറിസ്റ്റ് വിസകളിൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. “ഇന്ത്യ, നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുള്ളവർക്ക്, ഇവർ കഴിഞ്ഞ 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങളിലേക്ക് പ്രവേശിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ടൂറിസ്റ്റ് വിസകളിൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. യാത്ര പുറപ്പെടുന്ന രാജ്യത്ത് നിന്നേർപ്പെടുത്തിയിട്ടുള്ള PCR നിബന്ധനകൾ ഇവർക്ക് ബാധകമാണ്.”, ഫ്ലൈ ദുബായ് വ്യക്തമാക്കി.

ഫ്ലൈ ദുബായ് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. https://www.flydubai.com/en/plan/covid-19/travel-requirements#pcr-gcc എന്ന വിലാസത്തിൽ ഈ നിബന്ധനകൾ ലഭ്യമാണ്.

ഇതോടെ ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം ടൂറിസ്റ്റ് വിസകളിൽ ദുബായിലേക്ക് പ്രവേശിക്കുന്നതിന് സാധിക്കുന്നതാണ്.

ഇന്ത്യക്കാർക്ക്, 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച ശേഷം, ദുബായിലേക്ക് സന്ദർശക വിസകളിൽ യാത്ര ചെയ്യാമെന്ന് എമിറേറ്റ്സ് എയർലൈൻസും അറിയിച്ചിട്ടുണ്ട്. ദുബായ് യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടിയായി ഓഗസ്റ്റ് 22-ന് എമിറേറ്റ്സ് കസ്റ്റമർ സർവീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷം ഇന്ത്യക്കാർക്ക് https://bit.ly/2NMJ2Yy എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഇത്തരത്തിൽ സന്ദർശക വിസകളിൽ ദുബായിലേക്ക് യാത്രാനുമതി നൽകിയിട്ടുള്ളത്.