ഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ത്രിരാഷ്ട്ര സഹകരണ സംരംഭത്തിനൊരുങ്ങുന്നു

UAE

ഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ഒത്ത്ചേർന്ന് കൊണ്ട് ഒരു ത്രിരാഷ്ട്ര സഹകരണ സംരംഭം ആരംഭിക്കുന്നതായി സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത് നടപ്പിലാക്കുന്നതിന്റെ രൂപരേഖയും ഈ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ഈ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

ഊര്‍ജ്ജഉത്പാദനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ തുടങ്ങി വിവിധ മേഖലകളിൽ സഹകരണ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനും ത്രിരാഷ്ട്ര സഹകരണ സംരംഭം സഹായകമാകുമെന്ന് മൂന്ന് രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സുസ്ഥിരതയിൽ ഊന്നിയുള്ള പദ്ധതികളിൽ കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിന് ഈ സംരംഭം വഴിതെളിക്കും.

G20-യുടെ ഇന്ത്യൻ അധ്യക്ഷതയുടെയും, COP28-ന്റെ യു എ ഇ ആതിഥേയത്വത്തിന്റെയും കാലയളവിൽ ത്രികക്ഷി പരിപാടികൾ സംഘടിപ്പിക്കുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള ഒരു വേദിയായി ഈ സംരംഭം പ്രവർത്തിക്കുന്നതാണ്.

WAM