കുവൈറ്റ്: കോൺസുലാർ, പാസ്സ്‌പോർട്ട് സേവനകേന്ദ്രങ്ങൾ പുതിയ വിലാസത്തിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു

GCC News

2022 ജനുവരി 11 മുതൽ കോൺസുലാർ, പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്ന ഔട്ട്സോർസിങ്ങ് കേന്ദ്രങ്ങളുടെ പ്രവർത്തനം പുതിയ വിലാസങ്ങളിൽ നിന്നായിരിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് 2022 ജനുവരി 4-ന് ഇന്ത്യൻ എംബസി സമൂഹ മാധ്യമങ്ങളിൽ (https://www.facebook.com/indianembassykuwait/posts/4517422508386625) പങ്ക് വെച്ചിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, 2022 ജനുവരി 11 മുതൽ കോൺസുലാർ, പാസ്സ്‌പോർട്ട്, വിസ സേവനങ്ങൾ താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്നാണ് ലഭ്യമാക്കുന്നത്:

  • Sharq – 3rd Floor, Jawahara Tower, Khalid Ibn Al Waleed Street, Kuwait City.
  • Jleeb Al Shuyouk (Abbasiya) – M Floor, Olive Supermarket Building, Jleeb Al Shuyouk.
  • Fahaheel – Al Anoud Shopping Complex, Mezzanine Floor, Mecca Street, Fahaheel.

ഈ സേവന കേന്ദ്രങ്ങൾ ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണിവരെയും, വൈകീട്ട് 4 മുതൽ രാത്രി 8 മണിവരെയും പ്രവർത്തിക്കുന്നതാണ്. ഈ കേന്ദ്രങ്ങൾ വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 4 മുതൽ രാത്രി 8 മണിവരെ സേവനങ്ങൾ നൽകുന്നതാണ്.

ഈ കേന്ദ്രങ്ങൾ 2022 ജനുവരി 10-ന് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുന്നതാണ്. 2022 ജനുവരി 11-ന് രാവിലെ 8 മണിമുതൽ ഈ കേന്ദ്രങ്ങളിൽ പാസ്സ്‌പോർട്ട്, വിസ, കോൺസുലാർ രേഖകളുടെ അറ്റസ്റ്റേഷൻ ഉൾപ്പടെയുള്ള മറ്റു കോൺസുലാർ സേവനങ്ങൾ മുതലായവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിക്കുന്നതാണ്. ജനുവരി 11 മുതൽ എംബസിയിൽ നിന്ന് നേരിട്ടുള്ള അറ്റസ്റ്റേഷൻ സേവനങ്ങൾ നിർത്തലാക്കുന്നതാണ്. മരണം രെജിസ്റ്റർ ചെയ്യുന്നതിനുള്ള സേവനങ്ങൾ എംബസിയിൽ നിന്ന് നേരിട്ട് ലഭ്യമാക്കുന്നതാണ്.