ഒമാനിലെ ഇന്ത്യൻ എംബസ്സി പ്രവാസികളുടെ വിവര ശേഖരണം ആരംഭിച്ചു

GCC News

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം, ഒമാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, പ്രവാസി ഇന്ത്യക്കാരുടെ വിവര ശേഖരണം ആരംഭിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസ്സി ഏപ്രിൽ 30-നു അറിയിച്ചു. ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾക്കായുള്ള ഓൺലൈൻ സംവിധാനം എംബസ്സി ട്വിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്.

മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഈ രജിസ്‌ട്രേഷൻ എന്നും, നാട്ടിലേക്ക് മടങ്ങുന്നതിനുള്ള മുൻഗണനകൾക്ക് ഇത് ബാധകമല്ലെന്നും എംബസി അറിയിച്ചിട്ടുണ്ട്. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ഒമാൻ എംബസ്സിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuFFdB-Au_qxauEzaTzYQ/viewform

നാട്ടിലേക്കുള്ള മടക്കയാത്രയെ കുറിച്ചുള്ള തീരുമാനങ്ങൾ നിലവിൽ ലഭ്യമല്ലെന്നും, ഇവ ലഭ്യമാകുമ്പോൾ എംബസിയിൽ നിന്ന് ഇത് സംബന്ധമായ അറിയിപ്പുകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 15-നു ഒമാനിലെ ഇന്ത്യൻ എംബസ്സി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒമാനിലെ ഇന്ത്യാക്കാരുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആ സംവിധാനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ പ്രവാസികൾ എംബസ്സി ഇന്ന് അറിയിച്ചിട്ടുള്ള സംവിധാനത്തിലൂടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതാണ് അഭികാമ്യം.