സൗദിയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

GCC News

COVID-19 പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് തിരികെ നാട്ടിലേക്ക് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. ഏപ്രിൽ 29, ബുധനാഴ്ച്ച രാത്രിയാണ് ഇത് സംബന്ധമായ വിവരങ്ങൾ എംബസി പങ്കുവെച്ചത്.

നാട്ടിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണത്തിനായാണ് ഈ നടപടി. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSc_yyVAYPD-VYH98RNOWZkDkGKVsf34qnu0oGoLdtts3RG7_Q/viewform

നാട്ടിലേക്കുള്ള യാത്രയെ കുറിച്ച് തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും, അവ ലഭ്യമാകുമ്പോൾ എംബസിയുടെ സമൂഹ മാധ്യമങ്ങൾ വഴി അറിയിപ്പുകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.