ഖത്തർ: ഒക്ടോബർ 1 മുതൽ ദോഹയിൽ നിന്ന് പൂനെയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ

Qatar

2021 ഒക്ടോബർ 1 മുതൽ ദോഹയിൽ നിന്ന് പൂനെയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇന്ത്യൻ എയർലൈൻസ് കമ്പനിയായ ഇൻഡിഗോ അറിയിച്ചു. പ്രതിദിനം ഒരു വിമാനസർവീസ് എന്ന രീതിയിലാണ് ഇൻഡിഗോ ദോഹ-പൂനെ റൂട്ടിൽ സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒരു A320 വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നതിനായി ഇൻഡിഗോ ഉപയോഗിക്കുന്നത്. ടിക്കറ്റുകൾ ഇൻഡിഗോ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാണ്.

ദോഹയിൽ നിന്ന് പുലർച്ചെ 1:55-ന് (ഫ്ലൈറ്റ് നമ്പർ 6E 1782) പുറപ്പെടുന്ന സർവീസ് പൂനെയിൽ രാവിലെ 7:45-ന് ലാൻഡ് ചെയ്യുന്നതാണ്. പൂനെയിൽ നിന്ന് 21:45-ന് (ഫ്ലൈറ്റ് നമ്പർ 6E 1783) പുറപ്പെടുന്ന സർവീസ് ഖത്തറിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ 23:20-ന് ലാൻഡ് ചെയ്യുന്നതാണ്.

നിലവിൽ ദോഹയിൽ നിന്ന് താഴെ പറയുന്ന ഇന്ത്യൻ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്:

  • ബാംഗ്ലൂർ
  • ചെന്നൈ
  • ഡൽഹി
  • ഹൈദരാബാദ്
  • കണ്ണൂർ
  • കൊച്ചി
  • കോഴിക്കോട്
  • ലക്നൗ
  • മുംബൈ
  • തിരുവനന്തപുരം
  • തിരുച്ചിറപ്പള്ളി

Cover Image: @IndiGo6E.