അൽ ഐനിലെ ജബൽ ഹഫീത് ഡെസേർട്ട് പാർക്ക് നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു. ഒക്ടോബർ 28-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസിലൂടെ ടൂറിസം വകുപ്പ് ഇക്കാര്യം അറിയിച്ചത്.
യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ജബൽ ഹഫീത് സന്ദർശകർക്ക് ഒരു പോലെ ചരിത്രകാഴ്ച്ചകളും, സാഹസികതയും ഒരുക്കി വെച്ചിട്ടുള്ള ഒരു ഇടമാണ്. 8000-ത്തോളം വർഷം പഴക്കമുള്ള പുരാവസ്തു ശേഷിപ്പുകളും, സാഹസികത ഇഷ്ടപ്പെടുന്നവർക്കുള്ള നിരവധി കായിക വിനോദങ്ങളും ജബൽ ഹഫീതിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു.
http://jebelhafitdesertpark.ae എന്ന വിലാസത്തിലൂടെ സന്ദർശകർക്ക് ജബൽ ഹഫീത് ഡെസേർട്ട് പാർക്കിലേക്ക് പ്രവേശനാനുമതി നേടാവുന്നതാണ്.
Photo: Abudhabi Media Office (@admediaoffice)