അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ ജോർദാനും, സൗത്ത് കൊറിയയും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
സോങ് ഹുങ് മിൻ (9′) പെനാൽറ്റിയിലൂടെ സൗത്ത് കൊറിയയുടെ ആദ്യ ഗോൾ നേടി. എന്നാൽ പാർക്ക് യോങ് വൂ 37-ആം മിനിറ്റിൽ സെല്ഫ് ഗോൾ വഴങ്ങിയതോടെ ജോർദാൻ മത്സരത്തിൽ ഒപ്പമെത്തി.
യാസാൻ അൽ നൈമത് (45+6′) ജോർദാന്റെ രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ യാസാൻ അൽ അറബ് (90+1′) സെല്ഫ് ഗോൾ വഴങ്ങിയതോടെ കൊറിയ സമനില പിടിച്ചു.
ഇതോടെ ഗ്രൂപ്പ് ഇയിൽ ഇരു ടീമുകളും രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുകൾ വീതം നേടിയിട്ടുണ്ട്.
Cover Image: Qatar News Agency.