ഒമാൻ: ഖരീഫ് സീസൺ ജൂൺ 21-ന് ആരംഭിക്കും

Oman

മൺസൂൺ മഴക്കാലത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ഖരീഫ് സീസൺ ഒമാനിൽ ഇത്തവണ 2025 ജൂൺ 21-ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

ദുബായിൽ വെച്ച് നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ H.E. ഡോ. അഹ്‌മദ്‌ മുഹ്‌സിൻ അൽ ഗസ്സാനിയാണ് ഇക്കാര്യം അറിയിച്ചത്.

Source: Oman News Agency.

ദോഫാർ ഖരീഫ് 2025 സീസൺ 2025 ജൂൺ 21-ന് ആരംഭിക്കുമെന്നും ഇത് സെപ്റ്റംബർ 20 വരെ തുടരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു.

ഖരീഫ് സീസണിൽ ഒമാനിലെത്തുന്ന സന്ദർശകർക്ക് മൺസൂൺ കാറ്റ്, തണുത്ത കാലാവസ്ഥ, അതിമനോഹരമായ പച്ചപ്പ് എന്നിവ ഒരുക്കുന്ന അസാധാരണമായ പ്രകൃതി രമണീയത ആസ്വദിക്കാൻ അവസരം ലഭിക്കുന്നതാണ്. ഈ മഴക്കാല സൗന്ദര്യം പ്രാദേശിക, അന്താരാഷ്ട്ര സഞ്ചാരികളെ ദോഫാർ ഗവർണറേറ്റിലേക്ക് ആകർഷിക്കുന്നു.