യാത്രികർക്കായി മുബാറഖിയ പ്രദേശത്തേക്കും, തിരികെയും പ്രത്യേക സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (KPTC) അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ക്യാപിറ്റൽ പ്രവിശ്യയിലുടനീളം നാല് സ്റ്റോപ്പുകൾ അനുവദിക്കുന്ന രീതിയിലാണ് ഈ സർവീസ് നടപ്പിലാക്കുന്നത്. രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ സർവീസ് ലഭ്യമാക്കുന്നത്. ഈ കാലയളവിൽ ഓരോ 30 മിനിറ്റ് ഇടവേളയിലും ബസുകൾ സർവീസ് നടത്തുന്നതാണ്.
ഷർഖ് മാൾ പാർക്കിംഗ് ലോട്ട്, ജഹ്റ റൌണ്ട് എബൌട്ട്, ഷെറാട്ടൺ ഹോട്ടൽ, മിർഗാബിലെ മിനിസ്ട്രീസ് ഏരിയ എന്നിവിടങ്ങളിലാണ് ഈ സർവീസിന് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ ഈ സർവീസ് 2022 മാർച്ച് വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.