കുവൈറ്റ് എയർവെയ്‌സ് ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നു

GCC News

ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എയർവെയ്‌സ് വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട ഏതാനം മേഖലകളിലേക്കാണ് ആദ്യ ഘട്ടത്തിൽ സർവീസുകൾ ഉണ്ടായിരിക്കുക.

യാത്രാ ടിക്കറ്റുകൾക്കായി കുവൈറ്റ് എയർവെയ്‌സിന്റെ ഔദ്യോഗിക ബുക്കിംഗ് സംവിധാനങ്ങളെയോ, ട്രാവൽ ഏജന്റുമാരെയോ സമീപിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരി മുതൽ തന്നെ കുവൈറ്റ് എയർവെയ്‌സ് തങ്ങളുടെ പ്രവർത്തനങ്ങൾ പടിപടിയായി നിർത്തലാക്കിയിരുന്നു.

രാജ്യത്തെ വ്യോമയാന മേഖലയിൽ, അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങളോടെ അനുമതി നൽകാൻ കുവൈറ്റ് തീരുമാനിച്ചതായി ജൂൺ 30-നു അറിയിച്ചിരുന്നു. ഈ തീരുമാനത്തെത്തുടർന്നാണ് ഇപ്പോൾ കുവൈറ്റ് എയർവെയ്‌സ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് 1 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ്, വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള തീരുമാനം കുവൈറ്റ് നടപ്പിലാക്കുന്നത്.

Cover Photo: Source