പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമാണെന്ന വ്യവസ്ഥ കുവൈറ്റ് ഒഴിവാക്കിയതായി സൂചന. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത് സംബന്ധിച്ച ഒരു തീരുമാനം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം 2024 ജൂലൈ 15-ന് കൈക്കൊണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തീരുമാന പ്രകാരം പ്രവാസികൾക്ക് അവരുടെ 14 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ഭാര്യ എന്നിവരെ കുവൈറ്റിലേക്ക് കൊണ്ട് വരുന്നതിന് യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ എണ്ണൂറ് ദിനാർ എന്ന വേതനപരിധിയിൽ വരുന്ന പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.