കുവൈറ്റ്: ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

GCC News

ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് കുവൈറ്റ് ക്യാബിനറ്റ് രാജ്യത്ത് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 29-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, കുവൈറ്റിൽ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2025 ജൂൺ 5, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നതാണ്. 2025 ജൂൺ 5 മുതൽ ജൂൺ 9, തിങ്കളാഴ്ച വരെ കുവൈറ്റിൽ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

അവധിയ്ക്ക് ശേഷം ജൂൺ 10, ചൊവ്വാഴ്ച മുതൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതാണ്.