രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ 2023 ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചു. 2023 ഏപ്രിൽ 10-ന് രാത്രിയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം 2023 ഏപ്രിൽ 21 മുതൽ ഏപ്രിൽ 25 വരെ കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ, പൊതു സ്ഥാപനങ്ങൾ മുതലായവ അവധിയായിരിക്കും. ഈദുൽ ഫിത്ർ അവധിക്ക് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം 2023 ഏപ്രിൽ 26 മുതൽ പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) നേരത്തെ അറിയിപ്പ് പുറത്തിറക്കിയിരുന്നു.
Cover Image: Kuwait News Agency.