നാഷണൽ ഡേയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു മേഖലയിൽ 2024 ഫെബ്രുവരി 25, 26 തീയതികളിൽ അവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം കുവൈറ്റ് നാഷണൽ ഡേ, ലിബറേഷൻ ഡേ എന്നിവയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 25, ഞായർ, ഫെബ്രുവരി 26, തിങ്കൾ എന്നീ ദിവസങ്ങളിൽ രാജ്യത്തെ പൊതു മേഖലയിൽ അവധി നൽകിയിട്ടുണ്ട്. ഇതോടെ വാരാന്ത്യ അവധിദിനങ്ങളായ ഫെബ്രുവരി 23, 24 എന്നിവയുൾപ്പെടെ ദേശീയ ദിനാഘോഷവേളയിൽ കുവൈറ്റിലെ പൊതുമേഖലയിൽ തുടർച്ചയായി നാല് ദിവസം അവധിയായിയിരിക്കും.
ഈ അവധി കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് ബാധകമായിരിക്കും. അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ ഓഫീസുകൾ ഫെബ്രുവരി 27, ചൊവ്വാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
Cover Image: Kuwait News Agency.