രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച 58 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മെയ് 26-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭിക്ഷാടനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും, പണത്തിനായി അനധികൃതമായി മരുന്നുകൾ വില്പന ചെയ്തിരുന്ന ഒരു സ്ത്രീയും ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി.
ശുവൈഖ് മേഖലയിൽ നടത്തിയ പരിശോധനകളിൽ 39 പേരെയും, സബാഹ് അൽ സലേം, അൽ മഹ്ബൗല മേഖലകളിൽ നിന്ന് 19 പേരെയും ഇത്തരത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട പ്രവാസികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.