2025 ജൂൺ 1 മുതൽ മൂന്ന് മാസത്തേക്ക് മദ്ധ്യാഹ്ന സമയങ്ങളിൽ ഡെലിവറി ബൈക്ക് ജീവനക്കാർക്ക് കുവൈറ്റ് പ്രവർത്തന വിലക്കേർപ്പെടുത്തും. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
الأوقــات الـتـي يحظر فـيهـــا عمل دراجات توصيل الطلبات الاستهلاكية
— وزارة الداخلية (@Moi_kuw) May 23, 2025
صارفی آرڈرز کی ترسیل کرنے والی موٹر سائیکلوں کا چلانا ممنوع ہے
THE OPERATION OF CONSUMER
DELIVERY MOTORCYCLES IS PROHIBITED pic.twitter.com/nFiLEImFK7
രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2025 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡെലിവറി ബൈക്ക് ജീവനക്കാർക്കും മദ്ധ്യാഹ്ന സമയങ്ങളിൽ പ്രവർത്തന വിലക്കേർപ്പെടുത്തുന്നത്. 2025 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ദിനവും രാവിലെ 11 മുതൽ വൈകീട്ട് 4 മണിവരെയാണ് ബൈക്ക് ഡെലിവറി സേവനങ്ങൾ നിർത്തിവെക്കുന്നത്.
ഈ തീരുമാനം കുവൈറ്റിലെ എല്ലാ പ്രദേശങ്ങളിലും ബാധകമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2025 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.