സൗദി അറേബ്യ: മുഹറം ഒന്ന് ജൂലൈ 30, ശനിയാഴ്ച

GCC News

ഈ വർഷത്തെ ഹിജ്‌റ പുതുവർഷപ്പിറവി 2022 ജൂലൈ 30, ശനിയാഴ്ച്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ട് അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 ജൂലൈ 28-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2021 ജൂലൈ 28-ന് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന്, ജൂലൈ 29, വെള്ളിയാഴ്ച്ച ദുൽ ഹജ്ജിലെ അവസാന ദിനമായിരിക്കുമെന്നും, 2022 ജൂലൈ 30 മുഹറത്തിലെ ആദ്യ ദിനമായി കണക്കാക്കുമെന്നും സൗദി സുപ്രീം കോർട്ട് അറിയിച്ചിട്ടുണ്ട്.