കുവൈറ്റ്: പൊതു നിരത്തുകളിൽ ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ നിരോധിച്ചു

Kuwait

രാജ്യത്തെ പൊതു നിരത്തുകളിൽ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉപയോഗം നിരോധിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ തരത്തിലുള്ള ഇലക്ട്രിക്ക് സ്‌കൂട്ടറുകൾക്കും ഈ നിരോധനം ബാധകമാണ്.

പൊതു റോഡുകളിലും, നടപ്പാതകളിലും മറ്റും ഇവ ഉപയോഗിക്കുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നു വന്നിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ്, ഇത്തരത്തിലുള്ള ലൈസൻസ് ആവശ്യമില്ലാത്ത മോട്ടോർ ബൈക്കുകൾ, അപകട സാധ്യതകൾ ഉയർത്തുന്നതിനാൽ, നിയമവിധേയമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.