കുവൈറ്റ്: 5 മരണം; 364 പേർക്ക് COVID-19

Breaking

കുവൈറ്റിൽ 364 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 3, ഞായറാഴ്ച്ച അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 4983 ആയി. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 348 പേർക്ക് മുൻപ് രോഗം സ്ഥിരീകരിച്ചവരിൽ നിന്നാണ് COVID-19 പകർന്നത്.

73 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 1776 പേരാണ് കുവൈറ്റിൽ രോഗമുക്തി നേടിയത്.

കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രണ്ട് ഇന്ത്യക്കാരും, പാകിസ്ഥാൻ, ബംഗ്ലാദേശ്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പ്രവാസികളുമാണ് മരിച്ചത്. ഇതുവരെ കുവൈറ്റിൽ 38 പേർ COVID-19 നെ തുടർന്ന് മരിച്ചിട്ടുണ്ട്.