കുവൈറ്റ്: സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തുമെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമാണെന്ന് സർക്കാർ വ്യക്തമാക്കി

GCC News

രാജ്യത്ത് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് സർക്കാർ ചൂണ്ടിക്കാട്ടി. കുവൈറ്റ് സർക്കാർ വക്താവ് താരിഖ് അൽ മുസാരം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ 2022 ജനുവരി 9-ന് രാത്രി പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കുവൈറ്റിൽ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായുള്ള തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇത് സംബന്ധിച്ച വ്യക്തത നൽകിയത്. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാജമായി പ്രചരിച്ച വാർത്തയുടെ ദൃശ്യങ്ങൾ സഹിതം താരിഖ് അൽ മുസാരം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Kuwait News Agency.