കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള PCR ടെസ്റ്റ് കാലാവധി 96 മണിക്കൂറായി നീട്ടി

GCC News

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് നിർബന്ധമാക്കിയിട്ടുള്ള PCR ടെസ്റ്റ് സെർട്ടിഫിക്കറ്റിന്റെ കാലാവധി 72 മണിക്കൂറിൽ നിന്ന് 96 മണിക്കൂറായി നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. രാജ്യത്തെ ആരോഗ്യ വകുപ്പുകളുടെ നിർദ്ദേശങ്ങളെ തുടർന്നാണ് ഈ തീരുമാനം.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കുന്ന യാത്രികർക്ക്, വിമാനത്തിൽ കയറുന്നതിനു മുൻപ്, 96 മണിക്കൂറിനിടയിൽ നടത്തിയ COVID-19 PCR പരിശോധനകളുടെ ഫലങ്ങളാണ് യാത്രയ്ക്കായി ഉപയോഗിക്കേണ്ടത്. നിലവിൽ യാത്രാ വിലക്കുകൾ ഏർപെടുത്താത്ത എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കും ഈ പരിശോധനാ ഫലം നിർബന്ധമാണ്.