ഏതാണ്ട് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെ ഗ്രാൻഡ് മോസ്‌ക് രാത്രി പ്രാർത്ഥനകൾക്കായി തുറന്ന് കൊടുത്തു. 2023 മാർച്ച് 22-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിലും, അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഗ്രാൻഡ് മോസ്കിൽ രാത്രി പ്രാർത്ഥനകൾക്ക് അനുമതി നൽകിയിരുന്നില്ല. കുവൈറ്റിലെ പ്രധാനപ്പെട്ട ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നാണ് ഗ്രാൻഡ് മോസ്ക്.
45000 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള ഗ്രാൻഡ് മോസ്കിൽ അറുപത്തിനായിരത്തിലധികം വിശ്വാസികൾക്ക് ഒരേസമയം പ്രാർത്ഥിക്കാവുന്നതാണ്. ഇസ്ലാമിക മൂല്യങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി പ്രത്യേക സെമിനാറുകൾ, പ്രഭാഷണങ്ങൾ, സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതായി കുവൈറ്റ് ഔകാഫ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി തറാദ് അൽ എനെസി കുവൈറ്റ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
Kuwait News Agency.