കുവൈറ്റ്: ജൂൺ മാസം അവസാനത്തോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നൽകുമെന്ന് സൂചന

GCC News

സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ജൂൺ മാസം അവസാനത്തോടെ കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർശനമായ നിബന്ധനകളോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുവൈറ്റ് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ കുത്തിവെപ്പ് ഒരു ഡോസെങ്കിലും പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കാണ് കുവൈറ്റിലേക്ക് പ്രവേശനാനുമതി നൽകുന്നതെന്നാണ് മാധ്യമങ്ങൾ അറിയിച്ചിരിക്കുന്നത്. ജൂൺ മാസം അവസാനത്തോടെ രാജ്യത്തെ ഒട്ടുമിക്ക പ്രവർത്തന മേഖലകളും തുറക്കുമെന്നാണ് സൂചന.

വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനനുസരിച്ച് രാജ്യത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുന്നതാണ്. ജൂൺ അവസാനത്തോടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.