രാജ്യത്തെ സർക്കാർ മേഖലയിലെ 60 വയസ് കഴിഞ്ഞ പ്രവാസി ഉപദേഷ്ടാക്കളെ ഒഴിവാക്കാൻ കുവൈറ്റ് തീരുമാനിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളിൽ ഉപദേഷ്ടാക്കളായി തുടരുന്ന 60 വയസ് കഴിഞ്ഞ പ്രവാസികളുടെ കരാറുകൾ പുതുക്കേണ്ടതില്ലെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റ് പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്.
60 വയസ് കഴിഞ്ഞ പ്രവാസി ഉപദേഷ്ടാക്കളുടെ സർക്കാർ വകുപ്പുകളിലെ അവസാന പ്രവർത്തിദിനം 2025 മാർച്ച് 31 ആയിരിക്കുമെന്നും ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.