യു എ ഇ: ഗവൺമെന്‍റ് ജീവനക്കാരായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷ വിശദമാക്കി പബ്ലിക് പ്രോസിക്യൂഷൻ

GCC News

രാജ്യത്ത് ഗവൺമെന്‍റ് ജീവനക്കാരായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷ വിശദമാക്കിക്കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി. 2022 ഫെബ്രുവരി 25-ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 31-ലെ ആർട്ടിക്കിൾ 299 അനുസരിച്ച്, പൊതുസേവകരായി ആൾമാറാട്ടം നടത്തുന്നവർക്ക് അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. യോഗ്യതയോ ഉത്തരവാദിത്തമോ ഇല്ലാതെ, നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിനും, ഏതെങ്കിലും തരത്തിലുള്ള നേട്ടം കൈവരിക്കുകയും ചെയ്യുന്നതിനായി ഒരു പൊതു ഓഫീസിലോ സേവനത്തിലോ ഇടപെടുന്ന, അല്ലെങ്കിൽ ഒരു പ്രവർത്തനമോ ഡ്യൂട്ടിയോ ചെയ്യുന്ന വ്യക്തികൾക്കും ഇതേ ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായുള്ള ആൾമാറാട്ടം നടത്തുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തത്തുമായ തടങ്കൽ ശിക്ഷ ലഭിക്കുന്നതാണ്. പൊതുജനങ്ങൾക്കിടയിൽ നിയമസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും നിയമത്തെക്കുറിച്ച് പൊതുജനങ്ങളുടെ അവബോധം വളർത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

WAM