രാജ്യത്തിനകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കര അതിർത്തികൾ ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ തുറന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 24-ന് വൈകീട്ടാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഫെബ്രുവരി 24 മുതൽ രാജ്യത്തിന്റെ കര അതിർത്തികളിലൂടെ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി, യാത്രികർക്ക് 24 മണിക്കൂറും യാത്ര ചെയ്യുന്നതിനുള്ള അനുമതി നൽകുമെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കുവൈറ്റ് ആരോഗ്യ വകുപ്പുമായി ചേർന്നാണ് അധികൃതർ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.