തങ്ങളുടെ ഉദ്യോഗസ്ഥരെന്ന് നടിച്ച് കൊണ്ടുള്ള വ്യാജ ഫോൺ കാളുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) മുന്നറിയിപ്പ് നൽകി. 2023 ജൂൺ 1-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
PACI ഉദ്യോഗസ്ഥരെന്ന രീതിയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് അജ്ഞാതരായ തട്ടിപ്പ് സംഘങ്ങൾ വ്യാജ ഫോൺ കാളുകൾ ചെയ്യുണ്ടെന്നും, ഇത്തരം തട്ടിപ്പുകൾക്ക് കുവൈറ്റിലെ പ്രവാസികളും, പൗരന്മാരും ഇരയാകരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് PACI-യിൽ നിന്ന് ഫോൺ മുഖേന വ്യക്തികളെ ബന്ധപ്പെടുന്നതല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Kuwait News Agency.