ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന COVID-19 രോഗമുക്തി നിരക്ക് കുവൈറ്റിൽ രേഖപ്പെടുത്തിയതായി ജി സി സി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ ചൂണ്ടിക്കാട്ടി. കുവൈറ്റിലെ രോഗമുക്തി നിരക്ക് 99.2 ശതമാനമാണ്.
കുവൈറ്റിലെ നിലവിലെ COVID-19 സാഹചര്യം വളരെയധികം മെച്ചപ്പെട്ടതായും, രോഗവ്യാപനം വളരെയധികം കുറഞ്ഞതായും ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ കൊറോണ വൈറസ് കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലാ വ്യക്തമാക്കി. ഇത് മൂലം രാജ്യത്തെ വിവിധ മേഖലകളുടെ പ്രവർത്തനം പടിപടിയായി പഴയ രീതിയിലേക്ക് മടക്കികൊണ്ടുവരാനാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും വാക്സിൻ നൽകുന്നത് മുൻകൂർ ബുക്കിങ്ങ് കൂടാതെ എല്ലാവരിലേക്കും വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.