കുവൈറ്റ്: 12 രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു

GCC News

2021 ജൂലൈ 1 മുതൽ കുവൈറ്റിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. COVID-19 വ്യാപനം തടയുന്നതിനായി നിർത്തലാക്കിയിരുന്ന വിമാനസർവീസുകളാണ് ഇത്തരത്തിൽ പുനരാരംഭിച്ചിരിക്കുന്നത്.

ബോസ്നിയ ആൻഡ് ഹെർസെഗോവിന, ബ്രിട്ടൺ, സ്പെയിൻ, യു എസ് എ, നെതർലൻഡ്‌സ്‌, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമ്മനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് കുവൈറ്റിൽ നിന്ന് ജൂലൈ 1 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത്. ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കാൻ കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ നേതൃത്വത്തിൽ ജൂൺ 28-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു.

രാജ്യത്തെ ആരോഗ്യ മേഖലയിൽ നിന്നുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് ഇത്തരത്തിൽ ഓരോ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.