കുവൈറ്റ്: അറുപതിനായിരത്തിൽ പരം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം

GCC News

റെസിഡൻസി പെർമിറ്റ് ശാശ്വതമായി റദ്ദ് ചെയ്യപ്പെട്ട 66854 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ജൂൺ 10-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിശോധിക്കുന്നതിനായി ഏർപ്പെടുത്തിയ പ്രത്യേക കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് ഈ നടപടി. നിലവിൽ കുവൈറ്റിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ പരിശോധിക്കുന്നതിനും, അവ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതുമാണ് ഈ കമ്മിറ്റിയുടെ ആദ്യ ഘട്ടത്തിലെ ഉത്തരവാദിത്വം.

വിവിധ കാരണങ്ങൾ കൊണ്ട് റെസിഡൻസി സാധുത അവസാനിച്ച 66854 പ്രവാസി ഡ്രൈവിംഗ് ലൈസൻസുകൾ ഈ കമ്മിറ്റി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Cover Image: Kuwait News Agency.