അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് നിർബന്ധമാക്കിയിട്ടുള്ള വാർഷികാടിസ്ഥാനത്തിലുള്ള ഇൻഷുറൻസ് ഫീസ് 500 ദിനാറാക്കി നിശ്ചയിച്ചതായി സൂചന. കുവൈറ്റ് ഹെൽത്ത് ഇൻഷുറൻസ് കമ്മിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ മന്ത്രാലയം 2022 ജനുവരി 24-ന് അറിയിച്ചിരുന്നു. ഹൈ സ്കൂൾ ഡിഗ്രി അല്ലെങ്കിൽ അതിലും താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് നിയമ വകുപ്പ് മന്ത്രി ജമാൽ അൽ ജലാവിയെ ഉദ്ധരിച്ച് കൊണ്ട് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് നേരത്തെ റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ അടിസ്ഥനത്തിൽ ഇത്തരം പ്രവാസികൾക്ക് വാർഷിക ഇൻഷുറസ് ഫീസായി 500 ദിനാർ, അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഇനത്തിൽ മൂന്നര ദിനാർ എന്നിവ നൽകിക്കൊണ്ട് ഇൻഷുറൻസ് ഫീസ് നിബന്ധനകൾ പാലിക്കാവുന്നതാണ്.
Cover Image: Kuwait News Agency.