രാജ്യത്തെ പൊതു ഇടങ്ങളിലും, ഔട്ഡോർ വേദികളിലും വെച്ച് സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനം 2021 ഒക്ടോബർ 17, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഇതോടെ കുവൈറ്റിലെ ഔട്ഡോർ വേദികളിൽ വെച്ച് ലൈസൻസ് നേടിയിട്ടുള്ള എക്സിബിഷനുകൾ, വാണിജ്യാടിസ്ഥാനത്തിലുള്ള പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് അനുമതി ലഭിക്കുന്നതാണ്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് ഇത്തരം പരിപാടികൾക്ക് അനുമതി നൽകിയിരിക്കുന്നത്.