ഒമാൻ: ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ PCR നിബന്ധനകളിൽ മാറ്റം വരുത്തി

featured GCC News

ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി എടുക്കുന്ന, COVID-19 PCR ടെസ്റ്റ് കാലാവധിയിൽ മാറ്റങ്ങൾ വരുത്തിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, ഒമാനിലേക്ക് എട്ട് മണിക്കൂറിലധികം യാത്രാ സമയം (ട്രാൻസിറ്റ് ഉൾപ്പടെ) ആവശ്യമായി വരുന്ന ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാനയാത്രകൾ ചെയ്തെത്തുന്ന യാത്രികർക്ക് PCR നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി നീട്ടി നൽകിയിട്ടുണ്ട്.

ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഒമാൻ CAA രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വിമാനകമ്പനികൾക്കും നൽകിയിട്ടുണ്ട്. മെയ് 26-ന് വൈകീട്ടാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

  • ഒമാനിലേക്കുള്ള വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിലധികം (ട്രാൻസിറ്റ് ഉൾപ്പടെ) എടുക്കുന്ന സർവീസുകളിലെത്തുന്നവർക്ക് – ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 96 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധം.
  • ഒമാനിലേക്കുള്ള യാത്രകൾക്ക് എട്ട് മണിക്കൂറിന് താഴെ സമയം ആവശ്യമാകുന്ന ഫ്ലൈറ്റുകളിൽ എത്തുന്നവർക്ക് – ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധം.