കുവൈറ്റ്: ആറ് മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിൽ മാറുന്നതിന് അനുമതി നൽകും

GCC News

രാജ്യത്ത് ആറ് മേഖലകളിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് മറ്റു മേഖലകളിലേക്ക് തൊഴിൽ മാറുന്നതിന് അനുമതി നൽകുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. ജൂലൈ 14-നാണ് PAM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ തീരുമാനം ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നതാണെന്നും PAM വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, ഒരു മേഖലയിൽ നിന്ന് തൊഴിലാളികൾ മറ്റൊരു മേഖലയിലേക്ക് മാറുന്നത് തടയുന്നതിനായി 2015 മുതൽ രാജ്യത്ത് നിലനിൽക്കുന്ന തീരുമാനം അസാധുവാകുന്നതാണ്.

താഴെ പറയുന്ന മേഖലകളിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:

  • ഉല്‍പാദനം.
  • കൃഷി.
  • കാലിമേയ്ക്കൽ.
  • മത്സ്യബന്ധനം.
  • കോ-ഓപ്പറേറ്റീവ് മേഖല.
  • ഫ്രീ-ട്രേഡ് സോൺ.

ഈ തീരുമാനം നടപ്പിലാകുന്നതോടെ മേല്പറഞ്ഞ മേഖലകളിലെ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയോടെ മറ്റൊരു തൊഴിൽ മേഖലയിലേക്ക് മാറുന്നതിന് അനുവാദം ലഭിക്കുന്നതാണ്. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ ലഭ്യതയിൽ രാജ്യത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മറികടക്കുന്നതിനായാണ് ഈ തീരുമാനം.