കുവൈറ്റ്: ഈ വർഷം ഓഗസ്റ്റ് മാസത്തോടെ സർക്കാർ മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം പൂർത്തിയാക്കുമെന്ന് സൂചന

Kuwait

രാജ്യത്തെ സർക്കാർ മേഖലയിലെ തൊഴിലുകളിൽ നിന്ന് വിദേശ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതി ഈ വർഷം ഓഗസ്റ്റ് മാസത്തോടെ കുവൈറ്റ് പൂർത്തിയാക്കുമെന്ന് സൂചന. കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അഞ്ച് വർഷം കൊണ്ട് രാജ്യത്തെ സർക്കാർ മേഖലയിലെ തൊഴിലുകളിൽ പടിപടിയായി വിദേശികളെ ഒഴിവാക്കുന്നതിനും, സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ 2017-ൽ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.

അധ്യാപകർ, ഡോക്ടർമാർ എന്നീ തൊഴിലുകളിൽ ഒഴികെ സർക്കാർ മേഖലയിൽ 2022 ഓഗസ്റ്റ് മാസത്തോടെ ഈ സ്വദേശിവത്കരണം പൂർത്തിയാക്കുമെന്നാണ് കുവൈറ്റ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.