കുവൈറ്റിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ മുഴുവൻ പരീക്ഷകളും ഓൺലൈനിലൂടെ നടത്താൻ തീരുമാനിച്ചതായി എഡ്യൂക്കേഷണൽ കമ്മിറ്റി തലവൻ ഡോ. ഹമദ് അൽ മത്തർ അറിയിച്ചു. കുവൈറ്റ് ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം.
മാർച്ച് 7 മുതൽ ഒരു മാസത്തെ കാലയളവിൽ നടക്കുന്ന എല്ലാ പരീക്ഷകൾക്കും ഈ തീരുമാനം ബാധകമാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിലവിൽ കുവൈറ്റിൽ വിദൂര വിദ്യാഭ്യാസ രീതിയാണ് നടപ്പിലാക്കുന്നത്.
എങ്കിലും കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏതാനം കോളേജുകളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയിൽ പരീക്ഷകൾ നടത്തിയിരുന്നു. ഈ പുതിയ തീരുമാനത്തോടെ ഇത്തരം പരീക്ഷകൾ പൂർണ്ണമായും ഓൺലൈനിലൂടെ നടത്തപ്പെടുന്നതാണ്.