കുവൈറ്റിൽ മെയ് 10 മുതൽ മെയ് 30 വരെ സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്തും

Update

COVID-19 വ്യാപനം തടയുന്നതിനായി കുവൈറ്റിൽ മെയ് 10 മുതൽ ഇരുപത് ദിവസത്തേക്ക് സമ്പൂർണ്ണ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ വെള്ളിയാഴ്ച്ച വൈകീട്ട് അറിയിച്ചു.

മെയ് 10, ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതൽ മെയ് 30 വരെയാണ് കർഫ്യു നടപ്പിലാക്കുന്നത്. കർഫ്യു സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിനായി മന്ത്രാലയം പ്രത്യേക പത്രസമ്മേളനം താമസിയാതെ നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

UPDATE: MAY 9, 2020

കുവൈറ്റിലെ കർഫ്യു സംബന്ധമായി ലഭിച്ച കൂടുതൽ വിവരങ്ങൾ:

  • അവശ്യ വസ്തുക്കളും, ഭക്ഷ്യ വിഭവങ്ങളും സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ തടസപ്പെടില്ല.
  • കർഫ്യു വേളയിൽ അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി പുറത്തിറങ്ങാൻ അനുമതി തേടുന്നതിനായുള്ള സംവിധാനം ഉണ്ടായിരിക്കും. ഇത് ഉപയോഗിച്ച് ഭക്ഷണ ശാലകൾ, കോ-ഓപ്പറേറ്റീവ് ഷോപ്പുകൾ മുതലായവ സന്ദർശിക്കാൻ അനുമതി തേടാവുന്നതാണ്.
  • ആളുകൾക്ക് അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള ഹോം ഡെലിവറി സംവിധാനം ഒരുക്കും.