രാജ്യത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധമാക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായി സൂചന. കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഒരു നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയം ഒരുങ്ങുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ നിയമ പ്രകാരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, സെലിബ്രിറ്റി ഇൻഫ്ലുവൻസർമാർ തുടങ്ങിയവർക്ക് ഓൺലൈനിലും മറ്റും വിവിധ ഉൽപ്പന്നങ്ങളുടെ പ്രചാരണം നടത്തുന്നതിന് ഒരു പ്രത്യേക ഔദ്യോഗിക ലൈസൻസ് ആവശ്യമായി വരുന്നതാണെന്നാണ് സൂചന.
ഈ പുതിയ നിയമം നിലവിൽ അവലോകനം ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും, വഞ്ചിക്കുന്നതുമായ പരസ്യങ്ങൾ തടയുന്നതിന് ലക്ഷ്യമിട്ടാണ് ഈ നടപടി.
Cover Image: Pixabay.

