കുവൈറ്റ്: ഫാമിലി വിസ അനുവദിക്കുന്നതിനുള്ള വേതനപരിധി ഉയർത്താൻ തീരുമാനിക്കുന്നതായി സൂചന

GCC News

രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ (ആശ്രിത വിസ) അനുവദിക്കുന്നതിന് അടിസ്ഥാനമായി നിശ്ചയിച്ചിട്ടുള്ള വേതനപരിധി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉയർത്താൻ തീരുമാനിക്കുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആർട്ടിക്കിൾ 22 പ്രകാരമുള്ള ഫാമിലി വിസകൾക്ക് നിശ്ചയിച്ചിട്ടുള്ള വേതനപരിധി 800 ദിനാറാക്കി ഉയർത്തുമെന്നാണ് സൂചന. നിലവിൽ ഈ പരിധി 500 ദിനാറാണ്.

സർക്കാർ, സ്വകാര്യ മേഖലകളിലുള്ള (ആർട്ടിക്കിൾ 17, ആർട്ടിക്കിൾ 18) പ്രകാരമുള്ള വിസകളിലുള്ള മുഴുവൻ പ്രവാസികൾക്കും ഈ നിബന്ധന ബാധകമാകുന്നതാണ്.