രാജ്യത്ത് വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്ന നടപടികൾ 2022 മാർച്ച് 20 മുതൽ നടപ്പിലാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 17-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 20 മുതൽ 3 മാസത്തെ കാലാവധിയുള്ള വിസിറ്റ് വിസകളാണ് കുവൈറ്റ് അനുവദിക്കുന്നത്.
വിസ ലഭിക്കുന്ന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും കൃത്യമായി ഹാജരാക്കാൻ അധികൃതർ അപേക്ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.