അബുദാബി: COVID-19 വാക്സിനെടുക്കാത്തവർക്ക് പൊതു പരിപാടികളിൽ പങ്കെടുക്കാൻ അനുമതി; ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാം

featured GCC News

എമിറേറ്റിലെ COVID-19 വാക്സിനെടുക്കാത്തവർക്ക് പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി തീരുമാനിച്ചു. 2022 മാർച്ച് 17-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2022 മാർച്ച് 17 മുതൽ എമിറേറ്റിലെ COVID-19 വാക്സിനെടുക്കാത്തവരുടെ പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ താഴെ പറയുന്ന ഇളവുകൾ അനുവദിച്ചിട്ടുണ്ട്:

  • 2022 മാർച്ച് 17 മുതൽ വാക്സിനെടുക്കാത്തവർക്കും എമിറേറ്റിലെ പൊതു പരിപാടികൾ, ടൂറിസ്റ്റ് ഇടങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാവുന്നതാണ്.
  • ഇവർക്ക് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള നെഗറ്റീവ് PCR റിസൾട്ട് ഉപയോഗിക്കാവുന്നതാണ്.

എമിറേറ്റിലെ COVID-19 രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. വാക്സിനെടുത്തിട്ടുള്ള വ്യക്തികൾക്ക് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് ഉപയോഗിച്ച് കൊണ്ട് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കാവുന്നതാണ്.

Cover Image: Abu Dhabi Media Office.