കുവൈറ്റ്: ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മുപ്പതിനായിരത്തിലധികം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു

featured Kuwait

രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മുപ്പതിനായിരത്തിലധികം വാഹനങ്ങൾക്കെതിരെ ഒരാഴ്ചയ്ക്കിടയിൽ നടപടിയെടുത്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിലെ വിവിധ മേഖലകളിലെ റോഡുകളിൽ ജനറൽ ട്രാഫിക് വകുപ്പ് പെട്രോൾ വിഭാഗങ്ങൾ നടത്തിയ പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 2023 ഏപ്രിൽ 29 മുതൽ മെയ് 5 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളിൽ 34837 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ പരിശോധനകളുടെ ഭാഗമായി റെസിഡൻസി കാലാവധി അവസാനിച്ച 22 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ കൂട്ടിച്ചേർത്തു.