സൗദി: യാത്രക്കാരുടെ ബാഗേജിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അറിയിപ്പ് നൽകി

featured GCC News

വിമാന യാത്രക്കാരുടെ ബാഗേജിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി. 2023 ജൂലൈ 8-നാണ് എയർപോർട്ട് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിമാനയാത്രികരുടെ ഹാൻഡ് ബാഗേജ്, ചെക്ക്-ഇൻ ബാഗേജ് എന്നിവയിൽ നിരോധിച്ചിട്ടുള്ള 30 വസ്തുക്കളുടെ പട്ടിക വിമാനത്താവള അധികൃതർ ഈ അറിയിപ്പിൽ പങ്ക് വെച്ചിട്ടുണ്ട്.

ക്യാബിൻ ബാഗേജിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ:

  • കത്തികൾ.
  • കംപ്രസ്ഡ് ഗ്യാസ്.
  • വിഷമടങ്ങിയ ദ്രാവകങ്ങൾ.
  • ബ്ലേഡ്.
  • ബേസ്ബോൾ ബാറ്റ്.
  • ഇലക്ട്രിക്ക് സ്‌കേറ്റ്ബോർഡ്.
  • സ്ഫോടകവസ്തുക്കൾ.
  • പടക്കങ്ങൾ, മറ്റു കരിമരുന്ന് വസ്തുക്കൾ.
  • തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ.
  • മാഗ്നറ്റിക് വസ്തുക്കൾ.
  • റേഡിയോആക്റ്റീവ് വസ്തുക്കൾ.
  • അപകടകരമായ മറ്റു ഉപകരണങ്ങൾ.
  • നഖംവെട്ടി.
  • കത്രിക.
  • ഇറച്ചി വെട്ടുന്ന കത്തി.
  • വെടിക്കോപ്പുകൾ.
  • ദ്രവിപ്പിക്കുന്ന വസ്തുക്കൾ.

ചെക്ക്-ഇൻ ബാഗേജിൽ ഉൾപ്പടെ നിരോധിച്ചിട്ടുള്ള വസ്തുക്കൾ:

  • ഓർഗാനിക് പെറോക്‌സൈഡ്.
  • റേഡിയോആക്റ്റീവ് വസ്തുക്കൾ.
  • ഇലക്ട്രിക്ക് ഷോക്ക് ഏൽപ്പിക്കുന്ന ഉപകരണങ്ങൾ.
  • ലിക്വിഡ് ഓക്സിജൻ ഉപകരണങ്ങൾ.
  • പകർച്ചവ്യാധികൾക്കിടയാക്കുന്ന ജൈവ ഉത്പനങ്ങൾ.
  • തീപ്പെട്ടി.
  • ലൈറ്റർ.
  • സ്ഫോടകവസ്തുക്കൾ.
  • പടക്കങ്ങൾ, മറ്റു കരിമരുന്ന് വസ്തുക്കൾ.
  • പെട്ടന്ന് തീപ്പിടിക്കുന്ന ദ്രാവകങ്ങൾ.
  • കംപ്രസ്ഡ് ഗ്യാസ്.
  • ആയുധങ്ങളുടെ മാതൃകകൾ.
  • മാഗ്നറ്റിക് വസ്തുക്കൾ.
  • ദ്രവിപ്പിക്കുന്ന വസ്തുക്കൾ.

യാത്രികരിൽ നിന്ന് കണ്ടെത്തുന്ന ഇത്തരം വസ്തുക്കൾ അധികൃതർ കണ്ട് കെട്ടുന്നതാണ്. ഇത്തരം വസ്തുക്കൾ യാത്രികർക്ക് ഒരുകാരണവശാലും തിരികെ നൽകുന്നതല്ല.