രാജ്യത്തെ പൊതു ഇടങ്ങളിൽ വെച്ച് റമദാൻ മാസത്തിലെ നോമ്പ് സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2023 മാർച്ച് 24-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, റമദാനിലെ നോമ്പ് സമയങ്ങളിൽ പൊതു ഇടങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ കുവൈറ്റ് പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശം മറികടക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
റമദാനിലെ നോമ്പ് സമയങ്ങളിൽ പൊതു ഇടങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കുന്നവർക്ക് ഒരു മാസം തടവും, 100 ദിനാർ പിഴയും ലഭിക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റമദാനുമായി ബന്ധപ്പെട്ട മതപരമായ അനുഷ്‌ഠാനങ്ങളോട് ആദരവ് പുലർത്താനും നോമ്പ് സമയങ്ങളിൽ പൊതു ഇടങ്ങളിൽ വെച്ച് ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതും, പുകവലിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ ഒഴിവാക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
Cover Image: Pixabay.