ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2024 ജൂൺ 7 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ടറി ഓഫ് വർക്സ് അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ അൽ ഫാറൂഖ് ഫ്ലൈഓവർ, സീഫ് ഫ്ലൈഓവർ എന്നിവയ്ക്കിടയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിൽ പടിഞ്ഞാറൻ ദിശയിൽ ഘട്ടം ഘട്ടമായി റോഡിലെ ഒന്നോ, രണ്ടോ വരികൾ അടച്ചിടുന്നതാണ്.
ജൂൺ 7 മുതൽ 2 മാസത്തേക്കാണ് ഈ ഗതാഗത നിയന്ത്രണം. ഈ മേഖലയിലെ റോഡിൻറെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.