ഒമാനിൽ ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പ്

featured GCC News

രാജ്യത്തെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി, ഒമാനിൽ 2021 ഫെബ്രുവരി 7 മുതൽ ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യ വകുപ്പുകൾ അറിയിപ്പ് നൽകി. ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികളുടെ ആദ്യ ഘട്ടം ഫെബ്രുവരി 7 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 3-ന് അറിയിച്ചിരുന്നു.

ഫെബ്രുവരി 7 മുതൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരമാർക്കും, പ്രവാസികൾക്കുമാണ് ലഭ്യമാക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ആരോഗ്യമുള്ളവർക്കും, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഒരു പോലെ ഈ വാക്സിൻ ലഭ്യമാക്കുന്നതാണ്. ഒമാനിലുടനീളമുള്ള ഗവർണറേറ്റുകളിൽ ഈ വാക്സിൻ ലഭ്യമാക്കുന്നതാണ്.

ഓരോ ഗവർണറേറ്റിലും വാക്സിൻ നൽകുന്നതിന് നേരത്തെ തിരഞ്ഞെടുത്തിരുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഈ കുത്തിവെപ്പ് നൽകുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ നേരത്തെ ഫൈസർ വാക്സിൻ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർക്കുള്ള ഫൈസർ വാക്സിൻ രണ്ടാം ഡോസ് ലഭ്യമാക്കുന്നത് സംബന്ധിച്ച തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

മസ്കറ്റ് ഗവർണറേറ്റിൽ ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Ruwi Health Center – രാവിലെ 7.30 am മുതൽ രാത്രി 8.30 pm വരെ. (പൊതു അവധി ദിനങ്ങളിൽ രാവിലെ 9.30 am മുതൽ വൈകീട്ട് 3.30 pm വരെ)
  • Muscat Health Center – രാവിലെ 7.30 am മുതൽ രാത്രി 8.30 pm വരെ. (പൊതു അവധി ദിനങ്ങളിൽ രാവിലെ 9.30 am മുതൽ വൈകീട്ട് 3.30 pm വരെ)
  • Bausher Health Center – രാവിലെ 7.30 am മുതൽ രാത്രി 8.30 pm വരെ. (പൊതു അവധി ദിനങ്ങളിൽ രാവിലെ 9.30 am മുതൽ വൈകീട്ട് 3.30 pm വരെ)
  • Al Khuwair North Health Center – രാവിലെ 7.30 am മുതൽ രാത്രി 8.30 pm വരെ. (പൊതു അവധി ദിനങ്ങളിൽ രാവിലെ 9.30 am മുതൽ വൈകീട്ട് 3.30 pm വരെ)
  • Hay al Jamaa Health Center, Seeb – രാവിലെ 7.30 am മുതൽ രാത്രി 8.30 pm വരെ. (പൊതു അവധി ദിനങ്ങളിൽ രാവിലെ 9.30 am മുതൽ വൈകീട്ട് 3.30 pm വരെ)
  • Azaiba Health Center – ഞായർ മുതൽ വ്യാഴം വരെ ദിനവും രാവിലെ 7.30 am മുതൽ ഉച്ചയ്ക്ക് 2 pm വരെ.
  • Al Wattayah Health Center – ഞായർ മുതൽ വ്യാഴം വരെ ദിനവും രാവിലെ 7.30 am മുതൽ ഉച്ചയ്ക്ക് 2 pm വരെ.

നോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Sohar health complex, Wilayat Sohar (7 am – 8 pm)
  • Falaj Al Qabail health centre, Wilayat Sohar (7:30 am – 2 pm)
  • Saham health complex, Wilayat Saham (7 am – 8 pm)
  • Al Ghawaisah health centre, Wilayat Saham (7:30 am – 2 pm)
  • Suwaiq health complex (7 am – 8 pm)
  • Al Khadra health centre (7:30 am – 2 pm)

അൽ ധഹിറാഹ് ഗവർണറേറ്റിൽ ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Ibri Health Complex.
  • Dhank Health Center.
  • Yanqul Health Center.
  • Tanem Health Center.
  • Maqaniyat Health Center.
  • Hagermatt Health Center.
  • Wadi Al-Ayn Health Center.

സൗത്ത് അൽ ബത്തീന ഗവർണറേറ്റിൽ ഫെബ്രുവരി 7 മുതൽ ആസ്ട്രസെനേക്ക COVID-19 വാക്സിൻ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ:

  • Rustaq Health Complex – 7 AM- 8 PM.
  • Al-Musannah Health Complex – 7 AM- 8 PM.
  • Barka Health Complex from – 7 AM – 8 PM.
  • Nakhal Health Center from – 7:30 AM- 2:30 PM.
  • Wadi Al Maawel Health Center from – 7.30 AM – 2:30 PM
  • Al-Awabi Health Center – 7:30 AM – 2:30 PM.

ഇംഗ്ലണ്ടിലെ കാംബ്രിഡ്ജിൽ സ്ഥിതിചെയ്യുന്ന ആസ്ട്രസെനേക്ക ബ്രിട്ടീഷ്-സ്വീഡിഷ് സംയുക്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് തയ്യാറാക്കിയ ഈ വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. സൗഹൃദ രാജ്യങ്ങളിലേക്ക് COVID-19 വാക്സിൻ വിതരണം ചെയ്യുന്ന ഇന്ത്യൻ സർക്കാരിന്റെ വാക്സിന്‍ മൈത്രി പദ്ധതിയുടെ കീഴിൽ ഒരു ലക്ഷം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ ഒമാനിലെത്തിയിരുന്നു. നാലാഴ്ച്ചത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് ഈ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്.