ഇന്ത്യൻ പ്രവാസികളുടെ മടക്കയാത്ര: ഏറ്റവും പുതിയ വിവരങ്ങൾ

Live

COVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഇവിടെ പങ്കുവെക്കുന്നതാണ്.

  • ഐ എൻ എസ് മഗർ കൊച്ചിയിലേക്ക് യാത്ര തിരിച്ചു

    പ്രവാസികളുമായി ഐ എൻ എസ് മഗർ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 202 യാത്രികരാണ് കപ്പലിലുള്ളത്.

  • ഐ എൻ എസ് മഗർ മാലി പോർട്ടിൽ എത്തി

  • മാലിദ്വീപിൽ നിന്നുള്ള രണ്ടാമത്തെ കപ്പൽ ഇന്ന്

    ഓപ്പറേഷൻ സമുദ്ര സേതുവിൻറെ ഭാഗമായുള്ള മാലിദ്വീപിൽ നിന്നുള്ള രണ്ടാമത്തെ കപ്പൽ ഐ എൻ എസ് മഗർ ഇന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും. യാത്ര നടപടികൾക്കായി മാലിയിലെ വിവിധ കേന്ദ്രങ്ങളിൽ യാത്രികർ എത്തിത്തുടങ്ങി.

  • ഐ എൻ എസ് ജലാശ്വ കൊച്ചിയിലെത്തി

    ഓപ്പറേഷൻ സമുദ്ര സേതുവിൻറെ ഭാഗമായി, 698 പ്രവാസികളുമായി മാലിദ്വീപിൽ നിന്ന് മടങ്ങിയ നാവികസേനയുടെ കപ്പൽ ഐ എൻ എസ് ജലാശ്വ കൊച്ചി തുറമുഖത്ത് ഇന്ന് രാവിലെ എത്തിച്ചേർന്നു.

  • കുവൈറ്റ്-കൊച്ചി വിമാനം യാത്ര തിരിച്ചു

  • ഒമാൻ-കൊച്ചി വിമാനത്തിന്റെ ചെക്ക്-ഇൻ നടപടികൾ ആരംഭിച്ചു

    ഒമാനിൽ നിന്ന് പ്രവാസികളുമായി കൊച്ചിയിലേക്ക് മടങ്ങുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് IX 442 വിമാനത്തിന്റെ ചെക്ക്-ഇൻ നടപടികൾ ആരംഭിച്ചു. അടിയന്തിര മെഡിക്കൽ സേവനങ്ങൾ ആവശ്യമുള്ളവർ, തൊഴിലാളികൾ, ഒമാനിൽ കുടുങ്ങിയ സന്ദർശകർ, മറ്റ് അടിയന്തിര സാഹചര്യങ്ങളിൽ ഉള്ളവർ എന്നിവരാണ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുന്നത്.

  • ഒമാനിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന്

    പ്രവാസികളുമായി ഒമാനിൽ നിന്നുള്ള ആദ്യ വിമാനം മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് ഇന്ന് വൈകീട്ട് യാത്ര തിരിക്കും. എംബസ്സിയുടെ പട്ടിക അനുസരിച്ച് 181 യാത്രക്കാരെയാണ് ഈ വിമാനത്തിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

    ഒമാനിൽ നിന്നുള്ള രണ്ടാമത്തെ വിമാന സർവീസ് മെയ് 12-നു മസ്കറ്റിൽ നിന്ന് ചെന്നെയിലേക്കാണ്.

  • പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള പ്രത്യേക വിമാനം ഇന്ന്

    പ്രവാസികളുമായുള്ള പ്രത്യേക വിമാനം കുവൈറ്റിൽ നിന്ന് ഇന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും. യാത്രികർ കുവൈറ്റിലെ വിമാനത്താവളത്തിൽ എത്തിത്തുടങ്ങി.

  • ബഹ്‌റൈൻ വിമാനം കൊച്ചിയിലെത്തി

    ബഹ്‌റൈനിൽ നിന്ന് 177 യാത്രികരും, 5 കുട്ടികളുമായി മടങ്ങിയ IX-474 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരിയിൽ എത്തിച്ചേർന്നു. വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട് വിദേശത്തു നിന്ന് കേരളത്തിലേക്കെത്തുന്ന നാലാമത്തെ വിമാനമാണിത്.

  • ഐ എൻ എസ് ജലാശ്വ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു

    പ്രവാസികളുമായി ഐ എൻ എസ് ജലാശ്വ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.